മനാമ: ടൂബ്ലിയിലെ ഒരു റസ്റ്റാറന്റില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. സ്ഥാപനത്തിലെ എട്ട് തൊഴിലാളികള്‍ക്കും ദമ്പതികള്‍ക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. സിവില്‍ ഡിഫന്‍സ് വിഭാഗവും ആംബുലന്‍സ് സര്‍വീസുകളും സമയോചിതമായി ഇടപെട്ടതാണ് പരിക്കേറ്റവരെ അതിവേഗത്തില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചത്.
സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പിസ്സ തയാറാക്കുന്ന ഓവണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക വിവരം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും.