bahrainvartha-official-logo
Search
Close this search box.

വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ കേരളത്തിലേക്ക് നാല് വിമാനങ്ങള്‍; ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം

air india

മനാമ: വന്ദേഭാരത് റീപാട്രീഷന്‍ ദൗത്യത്തിന്റെ അഞ്ചാംഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് നാല് വിമാനങ്ങള്‍, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് രണ്ട് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈനായോ ഏജന്റുമാര്‍ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. നേരത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ മനാമയിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫിസിലെത്തി ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.

ആദ്യഘട്ടത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ചാം ഘട്ടത്തില്‍ കേരളത്തിലേക്ക് വിമാനങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് പ്രഖ്യാപിച്ച ഷെഡ്യൂളില്‍ നാല് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് അഞ്ചിനും 12നും കൊച്ചിയിലേക്കും ആറിനും 13നും കോഴിക്കോട്ടേക്കുമാണ് സര്‍വിസ്. കൊച്ചിയിലേക്കുള്ള വിമാനം ഉച്ചക്ക് ഒരു മണിക്കും കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചക്ക് 12.35നും പുറപ്പെടും.

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ബുക്കിംഗ് അവസാനിക്കും. കൊച്ചിയിലേക്ക് 92 ദിനാറും കോഴിക്കോട്ടേക്ക് 87 ദിനാറുമാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ടിലെ വിവരങ്ങളും കോണ്‍ടാക്ട് നമ്പറും നല്‍കേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!