bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 48513 പേര്‍ക്ക് കൂടി വൈറസ് ബാധ

covid

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48513 പേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 15,31,669 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 768 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 34,193 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.

രോഗമുക്തി നിരക്ക് ഇപ്പോഴും 60 ശതമാനത്തിന് മുകളിലാണ്. ഇതുവരെ 9,88,029 പേര്‍ കൊവിഡ് മുക്തരായി. നിലവില്‍ 50,9447 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. മഹാരാഷ്ട്രയിലെ ചേരികളിലുള്ള 57 ശതമാനം പേര്‍ക്കും കോവിഡ് ബാധയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം കേരളത്തില്‍ കഴിഞ്ഞ ദിവസം 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 55 പേരുടെ ഉറവിടെ വ്യക്തമല്ല. വിദേശത്ത് നിന്നും വന്ന 122 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്ന 96 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!