bahrainvartha-official-logo
Search
Close this search box.

കേരളത്തില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരണപ്പെട്ടു

covid

കൊല്ലം: കേരളത്തില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരണപ്പെട്ടു. കൊല്ലം, കോഴിക്കോട് എന്നിവടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) കൊല്ലത്തും, കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77), മലപ്പുറം സ്വദേശി മുഹമ്മദ് (63) കോഴിക്കോട്ടുമാണ് മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച് 20-ാം തിയതിയാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ അസ്മബീവിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുകയായിരുന്നു. അതിനിടയിലായിരുന്നു മരണം.

ആലിക്കോയയുടെ നാല് കുടുംബാഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച് ആരോഗ്യ നില മോശമായോടെയാണ് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുഹമ്മദ് മരണപ്പെടുന്നത്. ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണമാണ് ഇദ്ദേഹത്തിന്റേത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!