കൊച്ചി: ചലച്ചിത്ര താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 200ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വില്ലന്‍ കഥാപാത്രത്തിലൂടെയാണ് അനില്‍ ശ്രദ്ധേയനായത്. മലയളത്തിനു പുറമെ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മുരളീധരന് നായരുടെയും ശ്രീകുമാരി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. ഭാര്യ: സുമ, മക്കള്‍: ആദിത്യ, അരുന്ധതി.