bahrainvartha-official-logo
Search
Close this search box.

പീപ്പിൾസ് ഫോറം ബഹ്‌റൈൻ, സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു

people

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ, ഇന്ത്യയുടെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനാഘോഷം സെഗെയയിലുള്ള സെഗയാ റെസ്റ്റാറെന്റ് ഹാളിൽ വച്ചു നടന്നു.
കേരളത്തിലെ മഴയിലും, പ്രളയ കെടുതിയിലും ജീവൻ നഷ്‌ടമായ സഹോദരങ്ങൾക്കും, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവീതവും, ജീവനും ത്യജിച്ച സ്വാതന്ത്ര്യസമരസേനാനികൾക്കും, നമ്മുടെ സുരക്ഷിതത്വത്തിനു വേണ്ടി അതിർത്തിയിൽ വീരമൃത്യുവരിച്ച ജവാന്മാർക്കും വേണ്ടി സ്മരണാഞ്ജലികളോടും, പ്രാർത്ഥനയോടും കൂടി ആരംഭിച്ച ചടങ്ങുകളുടെ ഉത്‌ഘാടനം ‌ ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ.റ്റി സലിം നിർവ്വഹിച്ചു.

നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നിരവധി ദേശസ്‌നേഹികളുടെ ജീവന്റെ
വിലയാണെന്നും, അവർ സ്വപ്നം കണ്ടിരുന്ന ഐക്യവും, അഖണ്ഡതയും,ശാന്തിയും, സമാധാനവും നിറഞ്ഞ ജീവിതം ജനങ്ങളിൽ നിലനിർത്തുവാൻ ഭരണാധികാരികൾ അതീവ ശ്രദ്ധചെലുത്തണമെന്നും, നമുക്ക് ലഭിച്ചസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ നമ്മൾ കാത്തുസൂക്ഷിക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.

പീപ്പിൾസ് ഫോറത്തിന്റെ ദുരിതബാധിതർക്കൊരു കൈത്താങ്ങിന്റെ ഈ വർഷത്തെ ആദ്യഘട്ടം പ്രളയം ഏറ്റവുമധികം നാശം വിതച്ച വയനാടുജില്ലയിലെ മലയോര പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യകത മനസ്സിലാക്കി അവശ്യ സാധനങ്ങൾ മുൻ വർഷത്തെ പോലെ നേരിട്ട് അർഹത പെട്ടവരിൽ എത്തിക്കുവാനുള്ള സംവിധാനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ പീപ്പിൾസ് ഫോറം എക്സിക്യൂട്ടീവ് അംഗം പി. എം മാത്യു വിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. പ്രസിഡന്റ് ജെ. പി ആസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വി. വി. ബിജുകുമാർ സ്വാഗതവും,വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ. കെ ശ്രീജൻ, ശങ്കുണ്ണി, എം. മനീഷ്, ദിലീപ് കുമാർ, രമേശ് പരോൾ ലേഡീസ് വിഭാഗം കൺവീനർ രജനീ ബിജു എന്നിവർ നേതൃത്വവും വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!