bahrainvartha-official-logo
Search
Close this search box.

വാളയാർ സംഭവത്തിൽ ആശങ്കയും, പ്രതിഷേധവും രേഖപ്പെടുത്തി ബഹ്റൈൻ വീ കെയർ ഫൗണ്ടേഷൻ

IMG-20191029-WA0029

മനാമ: കഴിഞ്ഞദിവസം ചേർന്ന  വീ കെയർ ഫൌണ്ടേഷൻ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം, വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾ രക്ഷപ്പെടാനിടയാക്കിയ സാഹചര്യം അതീവ ഗൗരവതരമാണെന്നു  അഭിപ്രായപ്പെട്ടു. കേസിലെ നിലവിലെ സ്ഥിതിഗതികൾ, പൊതു സമൂഹത്തിൽ ആശങ്കകൾക്ക് ഇടനൽകുന്നവയും, സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും ആണ്. സ്ത്രീകളും, കുട്ടികളും അനുഭവിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥക്കു അറുതി വരുത്താൻ, ഇത്തരം സംഭവങ്ങളിൽ കൂടുതൽ ജാഗ്രതയോടുകൂടിയുള്ള ഇടപെടലുകൾ നടത്താൻ ഭരണകൂടം തയ്യാറാകണമെന്നും, ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾ തടയുവാൻ സാധിക്കുകയുള്ളൂ എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. സെക്രട്ടറി ശ്രീ. ദേവൻ അവതരിപ്പിച്ച പ്രതിഷേധ പ്രമേയം, യോഗം ഐക്യകണ്ടേന പാസ്സാക്കി.

പ്രസ്തുത യോഗത്തിൽ, സംഘടനയുടെ ഒരു  വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട്  പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുന്നതിലേക്കായുള്ള നടപടികൾ ത്വരിതഗതിയിലാക്കാനും, ഏരിയ കമ്മിറ്റിയോഗങ്ങൾ വിളിച്ചു ചേർത്തുകൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ പൊതുജന പങ്കാളിത്തത്തോടുകൂടെയാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തു. ഹ്രസ്വ സന്ദർശനാർത്ഥം ബഹറിനിൽ എത്തിയ പ്രശസ്ത സിനിമ താരം ശ്രീ. സ്ഫടികം ജോർജിന്, വീ കെയർ ഫൌണ്ടേഷൻ സാഹിത്യ വിഭാഗം തയ്യാറാക്കിയ, ബഹ്‌റൈനിലെ എഴുത്തുകാരുടെ കൃതികൾ അടങ്ങിയ’ ഒരുമ ‘ പുസ്തകം സമ്മാനിച്ചു. ബഹ്‌റൈനിലെ പ്രശസ്ത സാമൂഹിക പ്രവർത്തകനായ ശ്രീ. ചന്ദ്രൻ തിക്കോടിക്ക് ഈ വരുന്ന നവംബർ 2 , ശനിയാഴ്ച യാത്രയയപ്പു നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് രതിൻ നാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അഡ്വൈസർ സാജു, ട്രെഷറർ ഏജിൻ എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഖിൽ, അറുമുഖൻ, കാസിം തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!