bahrainvartha-official-logo
Search
Close this search box.

ദുരന്തമുഖത്ത് മാതൃകാപരം ഈ രക്ഷാപ്രവര്‍ത്തനം – ആര്‍ എസ് സി ബഹ്റൈൻ

received_678637702995419

മനാമ: ദുരന്തങ്ങളെ നേരിടുന്നതില്‍ കരിപ്പൂര്‍ മോഡല്‍ രക്ഷാപ്രവര്‍ത്തനം പ്രതീക്ഷ നല്‍കുന്നതാണെന്ന് ആര്‍ എസ് സി പറഞ്ഞു. രണ്ടര മണിക്കൂര്‍ കൊണ്ടാണ് പ്രദേശവാസികള്‍ പ്രാഥമിക രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.

ഒന്നിനു പിറകെ ഒന്നായി കേരളത്തെ ബാധിക്കുന്ന ദുരന്തങ്ങള്‍, കോവിഡും രാജമല സംഭവവും മറ്റു മഴക്കെടുതികളും കേരളത്തെ വരിഞ്ഞുമുറുക്കുമ്പോള്‍ ഇത്തരം മാനവിക നീക്കങ്ങളാണ് ആശ്വാസമെന്നും കരിപ്പൂരില്‍ നടന്ന വിമാനാപകടത്തില്‍ രക്ഷാദൗത്യം ഏറ്റെടുത്ത നാട്ടുകാരുടെ ധീരത മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന കന്റോണ്‍മെന്റ് സോണ്‍ ആയിട്ടു പോലും, പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും രാത്രി വൈകിയും രക്തം നല്‍കാന്‍ സന്നദ്ധത അറിയിച്ചും മുന്നില്‍ നിന്ന യുവാക്കള്‍ ഈ കാലത്തും മാനവികതയുടെ ഉദാത്ത മാതൃക ഉയര്‍ത്തിപ്പിടിച്ച് സക്രിയ യൗവനം അടയാള പ്പെടുത്തുകയായിരുന്നു.

മംഗലാപുരം വിമാനദുരന്തം പ്രവാസികളുടെ ഒരു നോവായി ഇപ്പോഴും അവശേഷിക്കുകയാണ്. വേണ്ടത്ര നഷ്ടപരിഹാരം നല്‍കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. കരിപ്പൂര്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക്

പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് ഈ അവസ്ഥയുണ്ടാകരുതെന്നും ആര്‍ എസ് സി അഭിപ്രായപ്പെട്ടു.

മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!