small icons
small icons

സെന്റ്‌ ഡയനേഷ്യസ് ഫെലോഷിപ്പ് ബഹ്റൈൻ യൂണിറ്റ് പ്രവർത്തനോദ്ഘാടനം നടന്നു

New Project (8)

മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ ആധ്യാത്മിക പ്രസ്ഥാനമായ സെന്റ്‌ ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ (എസ്.ഡി.ഒ.എഫ്.) ബഹ്റൈൻ യൂണിറ്റ് 2026 പ്രവർത്തന വർഷത്തിന് തുടക്കമായി. മനാമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് ഏപ്രില് 28 ചൊവ്വാഴ്ച വൈകിട്ടാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ സി.എസ്.ഐ. സൗത്ത് കേരളാ ഡയോസിസ് വികാരി റവ. അനൂപ് സാം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.ഡി.ഒ.എഫ്. വൈസ് പ്രസിഡന്റ് ബിനുരാജ് തരകൻ സ്വാഗതം ആശംസിച്ചു.

ഇടവക സഹവികാരി റവ. ഫാദർ തോമസുകുട്ടി പി.എൻ., ട്രസ്റ്റി ജോൺ കെ.പി., സെക്രട്ടറി കുരുവിള പാപ്പി, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി മാത്യു വർഗ്ഗീസ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. പ്രദീഷ് ജോസഫ്, കുറിയാക്കോസ് ചെറിയാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ട്രഷറർ ബിനു മാത്യു ഈപ്പൻ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ കത്തീഡ്രലിലെ വിവിധ ആധ്യാത്മിക സംഘടന ഭാരവാഹികളും വിശ്വാസികളും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!