bahrainvartha-official-logo
Search
Close this search box.

വീഡിയോ കോളിലൂടെ ഇനി ഡോക്ടറെ കാണാം, പരിചരണം തേടാം; ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷന് തുടക്കം കുറിച്ച് ഷിഫാ അൽജസീറാ മെഡിക്കൽ സെൻറർ

Screenshot_20200502_171548

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. ആവശ്യക്കാര്‍ക്ക് ഇതുവഴി വീട്ടില്‍ നിന്നും ഓഫീസില്‍നിന്നും വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിക്കാം.

www.telehealth.shifaaljazeera.com എന്ന ലിങ്കില്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനം ലഭ്യമാണ്. വ്യക്തി വിവരങ്ങള്‍ നല്‍കി ആവശ്യമായ ഡോക്ടറെ തെരെഞ്ഞടുത്ത് ഫീസ് അടക്കണം. തുടര്‍ന്ന് കണ്‍സള്‍ട്ടേഷന്‍ സമയം ഇവരെ ഫോണ്‍ മുഖേനെയോ ഇമെയില്‍ വഴിയോ അറിയിക്കും. 15 മിനുറ്റ് സമയത്തേക്കാണ് ടെലികണ്‍സള്‍ട്ടേഷന്‍.
ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ ഈ സേവനം ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മികച്ച ഓഡിയോ / വീഡിയോ സൗകര്യം ഇതിനായി ഒരുക്കിയിട്ടുണ്ട്.
ശിശുരോഗ വിദഗ്ധരുമായുള്ള അപ്പോയ്‌മെന്റുകളും ഈ സംവിധാനത്തില്‍ ലഭ്യമാണ്.
കുട്ടികളുടെ ആരോഗ്യ വിഷയങ്ങളില്‍ മാതാപിതാക്കള്‍ക്ക് ശിശുരോഗ വിദഗദ്ധരുമായി സംസാരിക്കാന്‍ നേരത്തെ തന്നെ ഷിഫ സൗജന്യ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനുപുറമേയാണ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ഒരുക്കിയത്.

ഈ സമയത്ത് ഗുണനിലവാരമുള്ള ആരോഗ്യ ഉപദേശങ്ങള്‍ ലഭ്യമാക്കാന്‍ സമൂഹത്തെ സഹായിക്കാനാണ് ഇത്തരമൊരു സേവനം ഒരുക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഇതുവഴി എല്ലാവര്‍ക്കും അവരുടെ ഡോക്ടറുടെ സേവനം വിദൂരത്തുനിന്നും ലഭ്യമാക്കാനാകും. നേരിട്ട് മെഡിക്കല്‍ സെന്ററില്‍ വരാന്‍ അസൗകര്യമുള്ളവര്‍ക്ക് അത്യാവശ്യമായ ഔട്ടപേഷ്യന്റ് ആരോഗ്യ പരിചരണ സേവനം ലഭ്യമാക്കാന്‍ ഇത് സഹായിക്കുമന്നും മാനേജ്‌മെന്റ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!