bahrainvartha-official-logo
Search
Close this search box.

ബെയ്‌റൂട്ട് സ്‌ഫോടനം; ലെബനീസ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈന്‍

beirut

മനാമ: ലോകത്തെ നടുക്കിയ ബെയ്‌റൂട്ട് സ്‌ഫോടനത്തിന് പിന്നാലെ ലെബനീസ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ ഭരണകൂടം. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടന്ന് ആശുപത്രി വിടാന്‍ സാധിക്കട്ടെയെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ (5.8.2020) ഉച്ചയ്ക്കാണ് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെ തകര്‍ത്തെറിഞ്ഞു കൊണ്ട് ഉഗ്ര സ്‌ഫോടനമുണ്ടാവുന്നത്. ഏതാണ്ട് 250 കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 2750 ടണ്‍ നൈട്രേറ്റാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ തീവ്രവാദ ആക്രമണമാണോയെന്ന് വ്യക്തമല്ല.

കുറഞ്ഞത് 80 പേരെങ്കിലും സ്‌ഫോടനത്തില്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍, കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 400ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമീപകാല ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌ഫോടനമാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!