bahrainvartha-official-logo
Search
Close this search box.

ഐവൈസിസി റിഫാ ഏരിയ കമ്മറ്റി ‘ഓണ്‍ലൈന്‍ ഓണപ്പാട്ട് മത്സരം’ സംഘടിപ്പിക്കുന്നു

IYCC

മനാമ: ഐവൈസിസി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോട് അനുബന്ധിച്ച് ‘ഓണ്‍ലൈന്‍ ഓണപ്പാട്ട് മത്സരം’ സംഘടിപ്പിക്കുന്നു. ബഹ്റൈനിലെ പ്രവാസികളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് നല്‍കും. കൂടാതെ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്ന വീഡിയോക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടാകും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി ആഗസ്റ്റ് 27 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട വാട്‌സ്ആപ്പ് നമ്പറുകള്‍ ഇവയാണ്: 39501656, 33059692, 39799847, 38975945, 66988833

ഈ മത്സരത്തിന്റെ വിജയത്തിന് ബഹ്റൈനിലെ എല്ലാ പ്രവാസികളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഐവൈസിസി ഭാരവാഹികളായ ബെന്നി മാത്യു, ഷമീര്‍ അലി, രാജേഷ് എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!