bahrainvartha-official-logo
Search
Close this search box.

എയർ ബബിൾ; സെപ്റ്റംബര്‍ 14 മുതല്‍ ഇന്ത്യയില്‍ നിന്നും ബഹ്‌റൈനിലേക്കും തിരിച്ചുമുള്ള ഗള്‍ഫ് എയര്‍ സര്‍വ്വീസുകള്‍ ആരംഭിക്കും

Screenshot_20200913_092842

മനാമ: സെപ്റ്റംബര്‍ 14 മുതല്‍ ഇന്ത്യയില്‍ നിന്നും ബഹ്‌റൈനിലേക്കും തിരിച്ചുമുള്ള ഗള്‍ഫ് എയര്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. ഗള്‍ഫ് എയര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്. ആദ്യ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നാണ്. പിന്നീട് ഇന്ത്യയിലെ മറ്റ് പ്രാധാന നഗരങ്ങളില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും എന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. ഇന്ത്യയും ബഹ്‌റൈനും ഒപ്പുവെച്ച എയര്‍ കരാറിനെ തുടര്‍ന്നാണ് പുതിയ സര്‍വ്വീസുകള്‍. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിന് മുന്‍പ് ആര്‍ക്കും യാത്രാതടസങ്ങള്‍ ഒന്നുമില്ല എന്ന് ബന്ധപ്പെട്ട വിമാനക്കമ്പനികള്‍ ഉറപ്പുവരുത്തുകയും വേണം.


ബഹ്‌റൈനിലേക്ക് എയര്‍ ബബ്ള്‍ പ്രകാരം പൗരന്‍മാര്‍ക്കും റസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്കും ഇന്ത്യയില്‍നിന്ന് വരാന്‍ കഴിയും. കൂടാതെ ബഹ്‌റൈനില്‍ സാധുവായ ഏത് വിസയുള്ളവര്‍ക്കും ബഹ്‌റൈനിലേക്ക് വരാം. അതേസമയം യാത്രക്കാര്‍ ബഹ്‌റൈനിലേക്ക് മാത്രം വരുന്നവരായിരിക്കണം എന്ന നിബന്ധനയുണ്ട്. കൂടാതെ ബി അവെയര്‍ എന്ന മൊബൈല്‍ ആപ്പ് ബഹ്‌റൈനില്‍ എത്തുന്നവര്‍ ഡൗണ്‍ലോഡ് ചെയ്യണം. യാത്രക്കാരെല്ലാവരും പിസിആര്‍ ടെസ്റ്റിന് വിധേയരാവണം. സ്വന്തം ചിലവിലാണ് പരിശോധനകള്‍ നടത്തേണ്ടത്. 60 ദിനാര്‍ ആണ് ഇതിന് വേണ്ടി അടയ്‌ക്കേണ്ടത്. തുക ബി അവെയര്‍ ആപ്പ് വഴിയോ ബഹ്‌റൈന്‍ ഇ ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴിയോ വിമാനത്താവളത്തിലെ കിയോസ്‌ക് മുഖേനയോ അടക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!