bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ രോഗികളുടെ എണ്ണം 47 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 94,372 രോഗബാധിതര്‍, 1114 മരണം

COVID

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 47 ക്ഷം കടന്നു. ഇന്നല 94, 372 പേരാണ് രാജ്യത്ത് രോഗബാധിതരായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 47, 54, 356 ആയി. 1114 പേരാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ആകെ മരണനിരക്ക് 78586 ആയി ഉയര്‍ന്നിട്ടുണ്ട്. 973175 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം 37, 02, 595 പേര്‍ രോഗമുക്തരായി. 77.87 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇന്നലെ മാത്രം ഐസിഎംആര്‍ 10,71,702 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.

രാജ്യത്ത് കൊവിഡ് രോഗികളുടെ 60 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 22,084 പേരാണ് മഹാരാഷ്ട്രയില്‍ രോഗബാധിതരാത്. ആന്ധ്രയില്‍ 9901 പേര്‍ക്കും കര്‍ണാടകയില്‍ 9140 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5495 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 6846 പേര്‍ക്കുമാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗവ്യാപനത്തില്‍ കുറവ് ഉണ്ടായിരുന്ന ഡല്‍ഹിയിലും രോഗബാധിതരില്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇന്നലെ 4321 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേതമായവര്‍പാലിക്കേണ്ടതായ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. യോഗ, മെഡിറ്റേഷന്‍, പ്രഭാത -സായാഹ്ന നടത്തം എന്നിവ ശീലമാക്കണം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി ആയുഷ് വകുപ്പ് നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കണം. കൂടാതെ തുടര്‍ന്ന് പരിശോധനകള്‍ നിര്‍ബന്ധമായും നടത്തണം തുടങ്ങിയവയാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍.

അതേസമയം കേരളത്തില്‍ ഇന്നലെ 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൂടാതെ 15 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരണപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!