bahrainvartha-official-logo
Search
Close this search box.

ബാബരി മസ്ജിദ് ധ്വംസനം സംബന്ധിച്ചുള്ള കോടതി വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം; സമസ്ത ബഹ്‌റൈന്‍

samastha

മനാമ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട ലഖ്നൗ സി.ബി.ഐ സ്പെഷ്യല്‍ കോടതി വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്ന് സമസ്ത ബഹ്‌റൈന്‍. കോടതി വിധി സംബന്ധിച്ച് നാട്ടില്‍ നിന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും വ്യക്തമാക്കിയ നിലപാടാണ് സമസ്ത ബഹ്‌റൈനുമുള്ളതെന്നും നേതാക്കള്‍ അറിയിച്ചു.

മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്നാണ് കോടതി വിധിയെ കുറിച്ച് സമസ്ത കേന്ദ്ര നേതൃത്വം പ്രതികരിച്ചത്. മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേ അറ്റം വേദനിപ്പിച്ചിരുന്നു.

കൂടാതെ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്നും പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും സമസ്ത ബഹ്‌റൈന്‍ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!