bahrainvartha-official-logo
Search
Close this search box.

ഫോർമുല-1 സാഖിർ ഗ്രാൻ്റ് പ്രീ യോഗ്യതാ മത്സരം ഇന്ന്; പരിശീലന മത്സരങ്ങളിൽ ഒന്നാമനായി ഹാമിൽട്ടൻ്റെ പകരക്കാരൻ ജോർജ്​ റസൽ

received_212678503597835

മനാമ: ബഹ്​റൈനിൽ നടക്കുന്ന ഈ വർഷത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ഫോർമുല വൺ ഗ്രാൻഡ്​ പ്രീ മത്സരങ്ങൾക്ക്​ തുടക്കമായി. ബഹ്​റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ അരങ്ങേറുന്ന സാഖിർ ഗ്രാൻഡ്​ പ്രീയിലെ ഇരു പരിശീലന മത്സരങ്ങളിലും മെഴ്​സിഡസി​ൻ്റെ തേരാളി ജോർജ്​ റസൽ ഒന്നാമതെത്തി. ലോക ചാമ്പ്യൻ ലൂയിസ്​ ഹാമിൽട്ടൻ കോവിഡ്​ ബാധിതനായി പിൻവാങ്ങിയതിനെത്തുടർന്ന്​ പകരക്കാരനായാണ്​ 22കാരനായ ജോർജ്​ റസൽ ട്രാക്കിലിറങ്ങിയത്​. മൂന്നാം പരിശീലന മത്സരം ഇന്ന്, ശനിയാഴ്​ച വൈകീട്ട്​ അഞ്ചിന്​ നടക്കും. രാത്രി എട്ടിനാണ്​ യോഗ്യത മത്സരം. ഞായറാഴ്​ച രാത്രി 8.10ന്​ നടക്കുന്ന ഫൈനലിലേക്കുള്ള പോൾ പൊസിഷൻ ഇതിലാണ് തീരുമാനിക്കപ്പെടുക.

റെഡ്​ ബുള്ളി​ൻ്റെ മാക്​സ്​ വെർസ്​റ്റാപ്പെൻ രണ്ടാമതും അലക്​സ്​ ആൽബോൻ മൂന്നാമതുമായാണ് ആദ്യ പരിശീലനയോട്ടത്തിൽ ഫിനിഷ് ചെയ്തത്. മെഴ്​സിഡസി​ൻ്റെ വാൾ​ട്ടേരി ബോട്ടാസ്​ നാലാമതും ആൽഫാ ടോറിയുടെ ഡാനിൽ കിവ്യാത്ത്​ അഞ്ചാമതും ഫിനിഷ്​ ചെയ്​തു.

രണ്ടാമത് പരിശീലന മത്സരത്തിലും റസലിന് പിന്നാലെ റെഡ്​ ബുള്ളി​ൻ്റെ മാക്​സ്​ വെർസ്​റ്റാപ്പെൻ തന്നെ രണ്ടാമതെത്തിയപ്പോൾ റേസിംഗ് പോയിൻ്റ് ൻ്റെ സെർജിയോ പെരേസ് മൂന്നാമതുമായി ഫിനിഷ് ചെയ്തു.

കഴിഞ്ഞയാഴ്​ച നടന്ന ബഹ്റൈൻ ഗ്രാൻറ് പ്രീ ആദ്യ മത്സരത്തിൽ ലൂയിസ്​ ഹാമിൽട്ടനാണ്​ ജേതാവായത്​. ഇതിനുശേഷം കോവിഡ് സ്ഥിരീകരിച്ചതിനേ തുടർന്ന് അദ്ദേഹത്തിന്​ മത്സരങ്ങൾ നഷ്ടമാവുകയായിരുന്നു. സീസണിലെ 11 ജയങ്ങൾ ഹാമിൽട്ടൻ സ്വന്തമാക്കിയിരുന്നു.

അതേ സമയം തന്നെ ഇന്നലെ നടന്ന ഫോർമുല-2 യോഗ്യതാ മത്സരത്തിനിടെ മുൻ ചാമ്പ്യൻ മൈക്കിൾ ഷുമാക്കറുടെ മകൻ മിക്ക് ഷുമാക്കറും ജർമൻ റേസർ റോയ് നിസാനിയും തമ്മിലുണ്ടായ കൂട്ടിയിടി തെല്ലാശങ്ക സൃഷ്ടിച്ചു. അവസാന ലാപിൽ മിക്കിനെ ഓവർടേക് ചെയ്യാൻ ശ്രമിച്ച നിസാനിയുടെ വാഹനം മുകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇന്ന് നടക്കുന്ന F-2 മത്സരത്തിൽ 18 മനായാണ് ജൂനിയർ ഷുമാക്കർ തേരണിയുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!