bahrainvartha-official-logo
Search
Close this search box.

41 മത് ജിസിസി ഉച്ചകോടിക്ക് പ്രൗഢ ഗംഭീര തുടക്കം; ബഹ്റൈനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ സൗദിയിൽ

IMG-6902-1840a1fe-cd1e-4e8f-9aed-a29caa0d234b

മനാമ: 41 മത് ജിസിസി ഉച്ചകോടിക്ക് റിയാദിൽ പ്രൗഢ ഗംഭീര തുടക്കം. ജിസിസി ഉച്ചകോടിയിൽ പ്രിൻസ് സൽമാനാണ് ബഹ്‌റൈനെ നയിക്കുന്നത്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശാനുസരണം, 41)മത് ജിസിസി ഉച്ചകോടിയിൽ, ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന സംഘവുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് സൗദിയിൽ എത്തിച്ചേർന്നു.

സൗദിയിലെ പ്രിൻസ് അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ബഹ്റൈൻ കിരീടാവകാശിയേയും സംഘത്തേയും, സൗദി കിരീടാവകാശിയായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നെയ്ഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫും സൗദി അറേബ്യയിലെ ബഹ്‌റൈൻ അംബാസഡർ ശൈഖ് ഹമൂദ് ബിൻ അബ്ദുല്ല അൽ ഖലീഫയും ബഹ്റൈൻ സംഘത്തെ സ്വീകരിക്കാൻ എത്തി.

പ്രിൻസ് സൽമാനൊപ്പം,
വിദേശകാര്യ മന്ത്രി ഡോ. അബ്​ ദുല്ലതീഫ്​ ബിൻ റാഷിദ്​ അൽസയാനി, ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

സൗദിയിലെ അൽ-ഉല ഗവർണറേറ്റിലാണ് ഉച്ചകോടി. ഗൾഫ് രാജ്യങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി പൂർണപിന്തുണ ബഹ്റൈൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!