കോവിഡ് നിയന്ത്രണ നടപടികളിൽ ജനങ്ങൾ കൂടുതൽ പ്രതിബദ്ധത പുലർത്തണമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം

മനാമ: കോവിഡ് നിയന്ത്രണ നടപടികളിൽ കൂടുതൽ പ്രതിബദ്ധത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരു ബഹ്റൈൻ കുടുംബത്തിൽ 14 കുട്ടികൾ അടക്കം 31അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയത് ജാഗ്രത തുടരേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു.

കൊറോണ വൈറസ്നെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് ശുപാർശ ചെയ്യുന്ന തീരുമാനങ്ങളും മുൻകരുതൽ നടപടികളും പാലിക്കാത്തതിനാലാണ് ഒരേ കുടുംബത്തിലെ ഇത്രയും പേർ രോഗബാധിതരായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പൗരന്മാരും പ്രവാസികളും, അവരവരുടേയും സമൂഹത്തിന്റേയും ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രാബല്യത്തിലുള്ള ആരോഗ്യ നടപടികൾ തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!