ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളില്‍ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,327 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.108 പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 18,000 കടക്കുന്നത്.
ഇന്ത്യയിൽ ഇതുവരെ 1,11,92,088 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,57,656 പേർ കോവിഡ് മൂലം മരണപ്പെട്ടു. രോഗം പിടിപെട്ട 1,08,54,128 പേര് ഇതിനോടകം രോഗമുക്തരായി. നിലവില്‍ 1,80,304 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 1,94,97,704 പേര് ഇന്ത്യയിൽ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.