വി വി പ്രകാശിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ പ്രവാസി സംഘടനകൾ

ന​ഷ്​​ട​മാ​യ​ത്​ സൗ​മ്യ​നാ​യ നേ​താ​വി​നെ –ഒ.​​ഐ.​സി.​സി

മ​നാ​മ: മ​ല​പ്പു​റം ജി​ല്ല കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും നി​ല​മ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന വി.​വി. പ്ര​കാ​ശ് സൗ​മ്യ​ത​യും മാ​ന്യ​ത​യും മു​ഖ​മു​ദ്ര​യാ​ക്കി​യ നേ​താ​വാ​യി​രു​ന്നു​വെ​ന്ന്​ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എ​സ്.​യു​വി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം മാ​തൃ​കാ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു.

പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്രാ​പ്യ​നാ​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നി​ച്ചു വ​ള​ർ​ന്ന നാ​ട്ടി​ൽ ജ​ന​പ്ര​തി​നി​ധി ആ​ക​ണം എ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ആ ​സ്വ​പ്​​നം യ​ഥാ​ർ​ഥ്യ​മാ​കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ യു.​ഡി.​എ​ഫ് സ​മ്പൂ​ർ​ണ വി​ജ​യം നേ​ടാ​ൻ അ​ക്ഷീ​ണ​പ്ര​യ​ത്നം ന​ട​ത്തി​യ നേ​താ​വാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​ന് അ​ർ​ഹ​ത​പ്പെ​ട്ട​ത് നേ​ടി​യെ​ടു​ക്കാ​നും അ​തോ​ടൊ​പ്പം ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ഊ​ഷ്​​മ​ള ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രും ഘ​ട​ക ക​ക്ഷി​ക​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ അ​ദ്ദേ​ഹം ഡി.​സി.​സി പ്ര​സി​ഡ​ൻ​റാ​യ​തോ​ടെ ഇ​ല്ലാ​താ​ക്കി. രാ​ഷ്​​ട്രീ​യ സ​ത്യ​സ​ന്ധ​ത​യും ജീ​വി​ത വി​ശു​ദ്ധി​യും കാ​ത്തു പു​ല​ർ​ത്തി​യ ഗാ​ന്ധി​യ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന്​ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2019ൽ ​ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ജ്യേ​ഷ്​​ഠ​തു​ല്യ​മാ​യ സ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി​യ നേ​താ​വ് ആ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന്​ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ഡ്വ. വി.​വി. പ്ര​കാ​ശ് 2019ൽ ​ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​പ്പോ​ൾ (ഫ​യ​ൽ ചി​ത്രം)

സാ​ധാ​ര​ണ​ക്കാ​രു​ടെ ശ​ബ്​​ദ​മാ​യി നി​ല​കൊ​ണ്ട നേ​താ​വ് –കെ.​എം.​സി.​സി

മ​നാ​മ: മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ൻ​റും നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന വി.​വി. പ്ര​കാ​ശി​െൻറ ആ​ക​സ്​​മി​ക വി​യോ​ഗ​ത്തി​ല്‍ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ആ​ദ​ര്‍ശം​കൊ​ണ്ടും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍കൊ​ണ്ടും ജ​ന​പ്രി​യ​നാ​യി​രു​ന്ന വി.​വി. പ്ര​കാ​ശി​െൻറ വി​യോ​ഗം കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ന് ത​ന്നെ തീ​രാ​ന​ഷ്​​ട​മാ​ണെ​ന്ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്മാ​ന്‍, ജ​ന. സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

നി​ല​മ്പൂ​രി​ല്‍ വ​ന്‍ വി​ജ​യം നേ​ടു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ആ​ക​സ്മി​ക വി​യോ​ഗം. കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ലെ സൗ​മ്യ​മു​ഖ​മാ​യി​രു​ന്ന അ​ദ്ദേ​ഹം സാ​ധാ​ര​ണ​ക്കാ​രു​ടെ ശ​ബ്​​ദ​മാ​യാ​ണ് പ്ര​വ​ര്‍ത്തി​ച്ച​ത്. മ​റ്റ് രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ക്ക് പോ​ലും സ്വീ​കാ​ര്യ​നാ​യ അ​ദ്ദേ​ഹ​ത്തി​െൻറ വേ​ർ​പാ​ടി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും നേ​താ​ക്ക​ള്‍ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.


മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: മ​ല​പ്പു​റം ജി​ല്ല ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി.​വി. പ്ര​കാ​ശിൻറെ വി​യോ​ഗ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ചെ​മ്പ​ൻ ജ​ലാ​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വെ​ബി​നാ​റി​ൽ ര​ക്ഷ​ധി​കാ​രി നാ​സ​ർ മ​ഞ്ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ൺ മേ​ൽ​പ​ത്തൂ​ർ, എ​ൻ.​കെ. മു​ഹ​മ്മ​ദ് അ​ലി, ദി​ലീ​പ്, ക​രീം, ശ​രീ​ഫ്, മ​നോ​ജ്, പ്ര​കാ​ശ​ൻ, ര​വി, മ​ജീ​ദ്, ര​ഞ്ജി​ത്ത്, മ​ണി, മ​ൻ​ഷീ​ർ, ബാ​ല​ൻ, സ​ലാം, ഖ​ൽ​ഫാ​ൻ, ആ​ദി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


ഒ.​​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി

മ​നാ​മ: മ​ല​പ്പു​റം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വി.​വി. പ്ര​കാ​ശി​െൻറ ആ​ക​സ്​​മി​ക നി​ര്യാ​ണ​ത്തി​ൽ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വി​ന​യ​ത്തി​െൻറ പ്ര​തീ​ക​മാ​യി​രു​ന്ന വി.​വി. പ്ര​കാ​ശ് മ​റ്റു നേ​താ​ക്ക​ളി​ൽ​നി​ന്നും വ്യ​ത്യ​സ്​​ത​മാ​യി വാ​ർ​ഡ് ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രെ പോ​ലും നേ​രി​ട്ട​റി​യു​ന്ന നേ​താ​വാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​െൻറ അ​ഭാ​വം ജി​ല്ല​യി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന് തീ​രാ ന​ഷ്​​ട​മാ​ണ്. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ചെ​മ്പ​ൻ ജ​ലാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റം​ഷാ​ദ്, ബ​ഷീ​ർ വെ​ളി​യ​ങ്കോ​ട്, മ​ണി​ക​ണ്​​ഠ​ൻ, അ​ബൂ​ബ​ക്ക​ർ, റി​യാ​സ്, മു​ഹ​മ്മ​ദ് കാ​രി, പ്ര​സൂ​ൺ, ഷാ​ന​വാ​സ്, ര​ഞ്ജി​ത്, ബി​ജു വ​ഴി​ക്ക​ട​വ്, ഷ​രീ​ഫ് മ​ല​പ്പു​റം, സു​മേ​ഷ്, ഫ​ഖ്‌​റു​ദ്ദീ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.


ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

മനാമ: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന അഡ്വ.വി വി പ്രകാശിന്റെ ആകസ്മിക നിര്യാണത്തില്‍ ഐ വൈ സി സി അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്. നിസ്വാര്‍ത്ഥ പ്രവര്‍ത്തകനും കോണ്‍ഗ്രസിലെ സൗമ്യനായ നേതാക്കളില്‍ പ്രമുഖനും ആയിരുന്നു അദ്ദേഹം എന്ന് ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.