റമദാൻ ഫുഡ് കിറ്റ് വിതരണം ചെയ്ത് ബഹ്‌റൈൻ കേരളീയ സമാജം

മനാമ: പുണ്യമാസമായ റമ്ദാന്റെ ഭാഗമായി  മനാമ ഗവർണറേറ്റിന്റെ റമദാൻ ഫുഡ് കിറ്റ് ബഹ്‌റൈൻ കേരളീയ സമാജം അസിസ്റ്റന്റ് സെക്രട്ടറി വറുഗീസ് ജോർജ്ജിന്റെ നേതൃത്വത്തിൽ ഗവര്ണറേറ്റിൽ നിന്ന് സ്വീകരിക്കുകയും കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന  നിരവധി കുടുംബങ്ങൾക്ക്  വിതരണം ചെയ്യുകയും ചെയ്തു.

ഏറ്റവും ആവശ്യക്കാർക്കാണ് സമാജം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത് എന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. തുടർന്നും ഇങ്ങനെയുള്ള ഭക്ഷ്യകിറ്റുകൾ  ലഭിക്കുന്ന മുറക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യുമെന്ന്  പ്രസിഡന്റ്  രാധാകൃഷ്ണ പിള്ള കൂട്ടിച്ചേർത്തു.