bahrainvartha-official-logo
Search
Close this search box.

നാട്ടിൽ നിന്നും ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള കോവിഡ് പരിശോധനാ നിയമം പ്രാബല്യത്തിൽ; കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

flight

മനാമ: ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്ക് കോവിഡ്​ നെഗറ്റീവ്​ ആർ.ടി. പി.സി.ആർ ടെസ്​റ്റ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന വ്യവസ്​ഥ ഇന്ന് ഏപ്രിൽ 27 ന് അർദ്ധരാത്രി 12 മണി മുതൽ പ്രാബല്യത്തിൽ വന്നു. കുട്ടികളും കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും കോവിഡ്​ പരിശോധന വേണമെന്ന നിബന്ധനയുണ്ട്​.

കോവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ്​ ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​​ കോവിഡ്​ നെഗറ്റീവ് സർട്ടിഫിക്കറ്റ്​ ഏപ്രിൽ 27​ മുതൽ നിർബന്ധമാക്കിയത്​. യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ അംഗീകൃത സെൻററുകളിൽ നിന്നും 48 മണിക്കുറിനുള്ളിൽ എടുത്ത നെഗറ്റീവ്​ സർട്ടിഫിക്കറ്റാണ്​ വേണ്ടത്​. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനങ്ങളിലും കുട്ടികൾക്കുൾപ്പെടെ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​​ വേണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്​.

കുട്ടികൾക്ക്​ കോവിഡ്​ പരിശോധന വേണോ എന്ന കാര്യത്തിൽ യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ബഹ്​റൈൻ ആരോഗ്യ മന്ത്രാലയത്തി​ നെറ ഒരു അറിയിപ്പിൽ ആറ്​ വയസ്സിന്​ മുകളിലുള്ള എല്ലാ യാത്രക്കാരും സർട്ടിഫിക്കറ്റ്​ ഹാജരാക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്​. അതേസമയം, വിമാനക്കമ്പനികൾ ട്രാവൽ ഏജൻസികൾക്ക്​ നൽകിയ അറിയിപ്പിൽ എല്ലാ യാത്രക്കാർക്കും പരി​ശോധന വേണമെന്ന്​ വ്യക്​തമാക്കിയിരുന്നു. ബഹ്​റൈൻ എയർപോർട്ടി​ൻ്റെ ട്വിറ്റർ അക്കൗണ്ടിലും എല്ലാ യാത്രക്കാർക്കും നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വേണമെന്ന്​ വ്യക്​തമാക്കിയിട്ടുണ്ട്​.

പുതിയ നിയമം അറിയാതെ തിങ്കളാഴ്​ച വൈകീട്ട്​ കോഴിക്കോടുനിന്നുള്ള ഗൾഫ്​ എയർ വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ ഏതാനും പേരെ തിരിച്ചയച്ചത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചു. തിങ്കളാഴ്​ച അർധരാത്രി കഴിഞ്ഞ്​ ബഹ്​റൈനിൽ എത്തുന്നതായതിനാലാണ്​ ഈ വിമാനത്തിലെ യാത്രക്കാർക്കും നിബന്ധന ബാധകമാക്കിയത്​.

161 പേരാണ്​ ഈ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റ്​ എടുത്തിരുന്നത്​. ഇതിൽ നാല്​ കുട്ടികൾക്ക്​​ സർട്ടിഫിക്കറ്റ്​ ഇല്ലാത്തതും മൂന്ന്​ യാത്രക്കാർക്ക്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റി​ൻ്റെ 48 മണിക്കൂർ സമയപരിധി കടന്നുപോയതുമാണ്​ പ്രശ്​നമായത്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!