കൊവിഡ് വാക്സിനെ കുറിച്ച് തെറ്റായ അഭ്യൂഹങ്ങൾ പരത്തരുതെന്ന് അധികൃതർ

മനാമ: കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവരിലാണ് ഇപ്പോഴും വൈറസ് ബാധ ഉണ്ടാക്കുന്നതെന്നും വാക്സിനെ കുറിച്ചുള്ള തെറ്റായ അഭ്യൂഹങ്ങൾ പരത്തരുത് എന്ന്നാഷണൽ ടാസ്ക് ഫോഴ്സ് മോണിറ്ററിംഗ് കമ്മിറ്റി ഹെഡ് ലെഫ്റ്റനന്റ് കേണൽ ഡോക്ടർ മനാഫ് ഖഹ്താനി പറഞ്ഞു. അ​​തേ​സ​മ​യം, ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച​വ​രി​ൽ​നി​ന്ന്​ രോ​ഗം ബാ​ധി​ച്ച​ത്​ നി​ല​വി​ലെ രോ​ഗി​ക​ളി​ൽ 0.86 ശ​ത​മാ​നം പേ​ർ​ക്കു​ മാ​ത്ര​മാ​ണ്. രാ​ജ്യ​ത്ത്​ നി​ല​വി​ൽ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്​​സി​നു​ക​ൾ കോ​വി​ഡി​നെ​തി​രെ പ്ര​തി​രോ​ധ ശേ​ഷി​യു​ണ്ടാ​ക്കു​ന്ന​തി​ൽ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ ഇ​ത്​ തെ​ളി​യി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക വാ​ക്​​സി​ൻ ല​ഭി​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും ല​ഭ്യ​മാ​യ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു. 60 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ അ​പ്പോ​യ്​​ൻ​റ്​​മെൻറ്​ ഇ​ല്ലാ​തെ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ നേ​രി​െ​ട്ട​ത്തി സി​നോ​ഫാം വാ​ക്​​സി​നും ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ എ​ത്തി സ്​​ഫു​ട്​​നി​ക്​ വാ​ക്​​സി​നും സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.