bahrainvartha-official-logo
Search
Close this search box.

ഫ്രന്റസ് അസോസിയേഷൻ ഈദ് ആശംസകൾ നേർന്നു

FRIENDS SOCIAL
മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ബഹ്‌റൈൻ ഭരണാധികാരികൾക്കും അറബ്, ഇസ്‌ലാമിക സമൂഹത്തിനും പ്രവാസികൾക്കും ഈദ് ആശംസകൾ നേർന്നു. വിശുദ്ധ റമദാൻ പകർന്നു നൽകിയ സമസൃഷ്ടി സ്നേഹം എല്ലാ കാലത്തും കാത്തു സൂക്ഷിക്കണമെന്ന് ഫ്രന്റസ് ഭാരവാഹികൾ ഓർമ്മപ്പെടുത്തി. നോമ്പിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം വരും നാളുകളിലുള്ള ജീവിതത്തിൽ വെളിച്ചമാവേണ്ടതുണ്ട്. ഈദ് സുദിനം കോവിഡ് മൂലം  പ്രയാസപ്പെടുന്നവർക്കൊപ്പം ചേർന്ന് നിൽക്കാനും ലോകത്തിന്റെ വിവിധ  പ്രദേശങ്ങളിൽ അക്രമത്തിനും നീതിനിഷേധത്തിനും വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നവരോടുള്ള ഐക്യപ്പെടലിനും കൂടിയാകണമെന്നും  എന്ന് പ്രസിഡന്റ്‌ ജമാൽ നദ്‌വി ഇരിങ്ങലും ജനറൽ സെക്രട്ടറി സുബൈർ എം.എമ്മും എക്സിക്യൂട്ടീവ് അംഗങ്ങളും കൂട്ടി ചേർത്തു.  റമദാൻ ദിനരാത്രികളിൽ ആരാധനകൾ നിർവ്വഹിക്കാൻ ആരോഗ്യ മന്ത്രാലയം ചെയ്‌തു തന്ന സേവനങ്ങൾ മഹത്തരമാണ് .
ബഹ്‌റൈന്റെ വിവിധയിടങ്ങിൽ  കാപിറ്റൽ ഗവർണറേറ്റ്, കാപിറ്റൽ ചാരിറ്റി അസോസിയേഷൻ, അഹ് മദ്  കൂഹ്ജി കമ്പനി തുടങ്ങിയവരുമായി സഹകരിച്ച് ഇഫ്​താർ കിറ്റുകളുടെ വിതരണം​ കാര്യക്ഷമമായി നടത്താൻ കഴിഞ്ഞെന്നും ഈദ് സുദിനത്തിലും വിവിധ ഏരിയകളിൽ പെരുന്നാൾ ഭക്ഷണം വിതരണം ചെയ്യുമെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു. ഭക്ഷ്യദാന്യങ്ങളടങ്ങിയ നിരവധി പെരുന്നാൾ കിറ്റുകളും  ഇതിനകം വിതരണം നടത്തിയിട്ടുണ്ട്. റമദാനിൽ ഫ്രന്റ്‌സിൻറെ സാന്ത്വന പ്രവർത്തനങ്ങൾക്ക് കൂട്ടായിനിന്ന അസോസിയേഷനുകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തിത്വങ്ങൾക്കും ഭാരവാഹികൾ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!