bahrainvartha-official-logo
Search
Close this search box.

റമദാൻ അതിജീവനത്തിന് പ്രാപ്തനാക്കുന്നു; ടി ആരിഫലി

IMG-20210501-WA0062

മനാമ: റമദാൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ മനുഷ്യനെ അതിജീവനത്തിന് പ്രാപ്തനാക്കുന്നുവെന്ന് പ്രമുഖ പണ്ഡിതനും വിഷൻ 2026 ജന: സെക്രട്ടറിയുമായ ടി ആരിഫലി പറഞ്ഞു. റമദാൻ സഹാനുഭൂതിയുടെ മാസമാണ് . മറ്റുള്ളവരുടെ വേദനകളും വിഷമങ്ങളും സ്വന്തത്തിന്റേതു കൂടിയാവുമ്പോഴാണ് ഇത് അർത്ഥവത്താകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ പ്രവാസികൾക്കായി നടത്തിയ റമദാൻ മജ്‌ലിസ് സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരായ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം എം അക്ബർ , ഉസ്താദ് ഹാഫിദ് അബ്ദുശുക്കൂർ ഖാസിമി എന്നിവർ യഥാക്രമം “വിശ്വാസിയായ പ്രബോധകൻ” ” മുസ്ലീം ഉമ്മത്തും ഐക്യവും” തുടങ്ങിയ വിഷയങ്ങളിൽ സംസാരിച്ചു. ഫ്രന്റ്സ് പ്രസിഡന്റ്‌ ജമാൽ നദ്‌വി ഇരിങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി എം മുഹമ്മദലി സ്വാഗതവും എം എം സുബൈർ നന്ദിയും പറഞ്ഞു. പി പി ജാസിർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു . യൂനുസ് സലീം പരിപാടി നിയന്ത്രിച്ചു . മുഹമ്മദ് ഷാജി , സമീർ ഹസ്സൻ , എ എം ഷാനവാസ് , മൊയ്‌തു കണ്ണൂർ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!