ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി

ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി യുഎഇ. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. വിലക്ക് മെയ് 14 ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ യുഎഇ ദേശീയ ദുരന്തനിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേർപ്പെടുത്തിയത്. 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ തങ്ങിയവർക്കും ഇന്ത്യ വഴി യാത്ര ചെയ്തവർക്കും യാത്രാവിലക്ക് ഉണ്ട്. ഇരു രാജ്യങ്ങളുടെയും ചരക്ക് വിമാനങ്ങൾ തുടർന്നും പ്രവർത്തിക്കും.