മനാമ: ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയ്ക്ക് നന്ദിയറിച്ച് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫേഴ്സ് രേണു യാദവ്. കോവിഡ്-19 ബാധിച്ച് ബഹ്റൈനില്‍ മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ച് ബഹ്റൈന്‍ രാജാവ് നേരത്തെ എംബസിക്ക് കത്തയച്ചിരുന്നു.
ഇതിന് മറുപടിയായിട്ടാണ് ബഹ്റൈന്‍ രാജാവിന് രേണു യാദവ് നന്ദിയറിച്ചത്. ബഹ്റൈന്‍ ഭരണകൂടം രാജ്യത്തുള്ള ഇന്ത്യക്കാരുടെ ആരോഗ്യ കാര്യത്തില്‍ കാണിക്കുന്ന സൂക്ഷ്മതയ്ക്കും കരുതലിനും നന്ദിയറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ചാര്‍ജ് ദി അഫഴേയ്സ് വ്യക്തമാക്കി.