bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 76472 പുതിയ കേസുകള്‍

COVID

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറില്‍ 76,472 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തോടെ രോഗികളുടെ എണ്ണം 34,63,972 ആയി ഉയര്‍ന്നു. 1021 പേരാണ് ഇന്നലെ മരണപ്പെട്ടത്. ഇതോടെ ആകെ മരണ നിരക്ക് 62,550 ആയി. 26,48,998 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. 76.47 ശതമാനമയി രോഗമുക്തി നിരക്ക് ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ രോഗമുക്തി നിരക്കിനൊപ്പം പ്രതിദിന രോഗബാധയിവും വര്‍ധനവുണ്ടാകുന്നത് രാജ്യത്ത് ആശങ്ക കൂട്ടുന്നു. 7,52,424 പേര്‍ ചികിത്സയില്‍ തുടരുന്നു.

മഹാരാഷ്ട്രയിലും ആന്ധ്രയിലും പ്രതിദിന രോഗബാധ വര്‍ധനവില്‍ മാറ്റമില്ല. മഹാരാഷ്ട്രയില്‍ 14,361 പേരാണ് രോഗബാധിതരായത്. 10,526 പേര്‍ക്കാണ് ആന്ധ്രയില്‍ ഇന്നലെ രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു. കര്‍ണാടകത്തില്‍ 8,960 പേര്‍ക്കും തമിഴ്നാട്ടില്‍ 5,996 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 5,447 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കൂടാതെ 40,406,609 സാംപിളുകള്‍ ഇന്നലെ വരെ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കി എന്ന് ഐസിഎംആര്‍ അറിയിച്ചു. അതില്‍ ഇന്നലെ മാത്രം 9,28,761 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്.

അതേസമയം കേരളത്തില്‍ ഇന്നലെ 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!