മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 379 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 48654 ആയി ഉയർന്നു.
അതേസമയം ആഗസ്ത് 30 ന് 24 മണിക്കൂറിനിടെ 5356 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 183 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 43 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.
നിലവില്‍ 2731 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 34 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരണങ്ങളൊന്നും സ്ഥിരീകരിക്കാത്തത് ആശ്വാസ വാർത്തയായി. 189 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 1100729 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. അശൂറാ ദിനങ്ങളിൽ ജനങ്ങൾ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശമുണ്ടായിരുന്നു. അവധി ദിനങ്ങളായതിനാൽ കഴിഞ്ഞ 2 ദിനങ്ങളിലായി പരിശോധനകളുടെ എണ്ണവും താരതമ്യേന കുറവായിരുന്നു.