bahrainvartha-official-logo
Search
Close this search box.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, ജാഗ്രത കൈവെടിയരുത്; ബഹ്‌റൈന്‍ കിരീടവകാശി

crown prince

മനാമ: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് ഓര്‍മ്മപ്പെടുത്തി ബഹ്‌റൈന്‍ കിരീടവകാശി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കവെയാണ് കിരീടവകാശിയുടെ ഓര്‍മ്മപ്പെടുത്തല്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരുന്നു യോഗം.

രാജ്യത്തിന്റെ പ്രധാന ലക്ഷ്യം കൊറോണ വൈറസിനെ പൂര്‍ണമായും പ്രതിരോധിക്കുകയെന്നതാണ്. പ്രതിരോധം സാധ്യമാകണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. യാതൊരുവിധത്തിലും ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ വീട്ടുവീഴ്ച്ച ചെയ്യരുത്. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജനങ്ങളുടെ പിന്തുണയില്ലാതെ മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാനാവില്ല. കിരീടവകാശി വ്യക്തമാക്കി.

ഓരോ വ്യക്തിയും സ്വന്തം സുരക്ഷ ഉറപ്പുവരുത്തണം. ബഹ്‌റൈന്‍ സമൂഹം സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ബഹ്‌റൈനില്‍ നിലവില്‍ 3230 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 50013 പേര്‍ കോവിഡ് മുക്തരായി. 1140563 പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!