bahrainvartha-official-logo
Search
Close this search box.

നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി പൊള്ളലേറ്റ് മരണപ്പെട്ട സംഭവം; ബഹ്‌റൈന്‍ പോലീസ് അന്വേഷണം ആരംഭിച്ചു

tp gopalam

മനാമ: 35 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ മലയാളി ബഹ്റൈനില്‍ പൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മലപ്പുറം ആതവനാട് സ്വദേശി ഗോപാലന്‍ ടി.പി (63) ആണ് മരിച്ചത്. ബുധനാഴ്ച്ച ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടുന്ന വിമാനത്തില്‍ നാട്ടിലെത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു.

ബുധനാഴ്ച്ച താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിലാണ് ഗോപാലന് ഗുരുതരമായി പരിക്കേറ്റത്. തീപിടുത്ത വിവരം അറിഞ്ഞ് അയല്‍വാസികളെത്തുന്നതിന് മുന്‍പ് തന്നെ ഗോപാലന്‍ മുറിയില്‍ പൊള്ളലേറ്റ നിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന ഗോവ സ്വദേശി പൊള്ളലേറ്റ് ചികിത്സയിലാണ്. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണമുണ്ടാവുമെന്നാണ് സൂചന.

ബഹ്‌റൈന്‍ പോലീസിനെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 35 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗോപാലന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പുണ്ടായ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും മോചിതരായിട്ടില്ല. തീപിടുത്തത്തിന്റെ കാരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമാവുമെന്നാണ് കരുതുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!