ബഹ്റൈനിൽ 676 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 322 പേർക്ക് രോഗമുക്തി

received_3030893797137384

മനാമ: ബഹ്റൈനിൽ 676 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. സെപ്റ്റംബർ 5 ന് 24 മണിക്കൂറിനിടെ 10075 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 84 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 590 പേർക്ക് സമ്പർക്കങ്ങളിലൂടെയും 2 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

അതേ സമയം 322 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 50645 ആയി. 3930 പേരാണ് ആകെ നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 30 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട 42 കാരനായ ഒരു പ്രവാസിയടക്കം 196 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ ആകെ 1162349 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!