bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 90,802 പുതിയ കേസുകള്‍

COVID

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന രോഗബാധ നിരക്ക് 90,000 കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 90,802 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 42,04,614 ആയി ഉയര്‍ന്നു. 1016 പേര്‍ ഇന്നലെ മരണപ്പെട്ടതോടെ ആകെ മരണ നിരക്ക് 71,642 ആയി. 32 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തരായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8,82,542 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.

മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും രോഗബാധ അതി രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 23,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 10,794 പേര്‍ക്കും, തമിഴ്നാട്ടില്‍ 5,783 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശില്‍ 6,777 പേരാണ് ഇന്നലെ രോഗബാധിതരായത്. ഒഡീഷയില്‍ 3810 പേരും രോഗബാധിതരായി. ബിഹാര്‍ 1797, ഝാര്‍ഖണ്ഡ് 1774, ജമ്മുകശ്മീര് 1316, ഗുജറാത്ത് 1,335, മധ്യപ്രദേശ് 1,694 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ കണക്കുകള്‍. രോഗവ്യാപനം കൂറഞ്ഞിരുന്ന ഡല്‍ഹിയിലും ആശങ്കയേറ്റി രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇന്നലെ മാത്രം 3256 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം കേരളത്തില്‍ ഇന്നലെ 3082 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കേരളത്തില്‍ പ്രതിദിന രോഗബാധ 3000 കടക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ് രോഗ ബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!