bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 44 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 95,735 പുതിയ കേസുകള്‍

COVID IN INDIA

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 44 ലക്ഷം കടന്നു. പ്രതിദിന രോഗബാധ നിരക്ക് വീണ്ടും 90,000 കടന്നതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 95,735 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 44,65,864 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ മാത്രം 1,172 പേര്‍ മരണപ്പെടുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം 75,062 പേരാണ് ഇതുവരെ മരണപ്പെട്ടത്. 9,19,018 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 34,71,784 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 77.74 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്.

കൊവിഡ് രോഗികളുടെ കണക്കില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. എന്നാല്‍ മരണ നിരക്കില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ്. 1.68 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. 190,000 മരണങ്ങളുമായി അമേരിക്കയാണ് മുന്‍പില്‍. 127,000ലധികം പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് പരിശോധനകളും വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ 5,29,34,433 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. ഇതില്‍ ഇന്നലെ പരിശോധിച്ച 11.29 ലക്ഷം സാംപിളുകളും ഉള്‍പ്പെടുന്നു എന്ന് ഐസിഎംആര്‍ അറിയിച്ചു.

അതേസമയം കേരളത്തില്‍ ഇന്നലെ 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!