13-ാം വാര്‍ഷികത്തില്‍ ഷോപ്പ് ആന്റ് വിന്‍ ബൊണാന്‍സയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്; 1.5 ലക്ഷം ദിനാര്‍ വിലമതിക്കുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാം

മനാമ: 13ാം വാര്‍ഷികത്തില്‍ ഷോപ്പ് ആന്റ് വിന്‍ ഇ-റാഫിള്‍ ഓഫറുമായി ബഹ്റൈനിലെ ലുലു ഹൈപ്പര്‍മാര്‍ക്കെറ്റ്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 21 വരെയാണ് ആഘോഷം. പരിപാടിയില്‍ വിജയികളാകുന്നവര്‍ക്ക് 1.5 ലക്ഷം ദിനാര്‍ വിലമതിക്കുന്ന ഷോപ്പിങ് ഗിഫ്റ്റ് കാര്‍ഡുകളാണ് സമ്മാനമായി ലഭിക്കുക. ലൂലുവിന്റെ 8 ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഏതില്‍ നിന്നും 5 ദിനാറിന്റെ ഷോപ്പിങ് നടത്തുമ്പോള്‍ ഇ-റാഫിള്‍ ലഭിക്കുന്നതാണ്. 50 ദിനാര്‍, 25 ദിനാര്‍, 10 ദിനാര്‍ എന്നിങ്ങനെയാണ് വിജയികള്‍ക്ക് ലഭിക്കുന്ന ഷോപ്പിങ് കാര്‍ഡുകള്‍.

ആഴ്ച്ചയില്‍ രണ്ടുദിവസം നറുക്കെടുപ്പും ആഘോഷത്തിന്റെ ഭാഗമാണ്. 25,000 രൂപയുടെ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാര്‍ഡുകളാണ് സമ്മാനമായി ലഭിക്കുക. ഇതിന് പുറമെ മറ്റ് ആകര്‍ഷക ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരിക്കിയിട്ടുണ്ട്. ലക്ഷ്വറി സ്മാര്‍ട്ട് ഫോണുകള്‍, വൈഡ് സ്‌ക്രീന്‍ ടെലിവിഷന്‍ തുടങ്ങിയവയിലും ഓഫറുകള്‍ ലഭ്യമാണ്.

കൂടാതെ ഓരോ മണിക്കൂറിലും സര്‍പ്രൈസ് ഓഫറുകളുമുണ്ട്. ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡുകളില്‍ നിന്ന് 5 ദിനാറിന് ഷോപ്പിങ് ചെയ്താല്‍ രണ്ട് നറുക്കെടുപ്പിനുള്ള അവസരം ലഭിക്കും. ലൂലവിന്റെ 13-ാം വര്‍ഷികത്തില്‍ മികച്ച ഉത്പന്നങ്ങളും ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജുസെര്‍ രൂപവാല പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!