bahrainvartha-official-logo
Search
Close this search box.

കരിപ്പൂരിനും നീതി വേണം: ഐ.സി.എഫ് ബഹ്റൈൻ ബഹുജന സംഗമം സംഘടിപ്പിച്ചു

IMG-20201002-WA0172

മനാമ: പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തെ തകര്‍ക്കാനുള്ള നിഗൂഢ ശ്രമങ്ങളെ ചെറുക്കുന്നതിന് കരിപ്പൂരിനും നീതി വേണം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ സാമൂഹിക, മാധ്യമ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.

സോഷ്യല്‍ മീഡിയകളിലൂടെയും അല്ലാതെയും വിമാനത്താവളത്തിന്റെ അസൗകര്യങ്ങളെ കുറിച്ച് ഇല്ലാകഥകള്‍ ആരോപിച്ചും അടുത്തിടെ നടന്ന വിമാന അപകടത്തെ ഉയര്‍ത്തിക്കാട്ടിയും കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്നത് മറ്റ് ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യ വല്‍ക്കരണ നയത്തിന്റെ ഇരയായി പല വിമാനത്താവളങ്ങളും മാറിയത് പോലെ കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യവല്‍ക്കരണത്തിന്റെ ഇരയായി മാറുമോയെന്ന ആശങ്കയും യോഗം പങ്കുവെച്ചു.

ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ അമ്പലായി(ബി.കെ.എസ്.എഫ്), രാജീവ് വെള്ളിക്കോത്ത്(റേഡിയോ രംഗ്) അനസ് യാസീന്‍ (മാധ്യമ പ്രവര്‍ത്തകന്‍), ഗഫൂര്‍ കൈപമംഗലം(കെ.എം.സി.സി), മുജീബ് എ.ആര്‍ നഗര്‍ (ഐ.സി.എഫ് ജി.സി) എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു സംസാരിച്ചു. ഐ.സി.എഫ് ബഹ്‌റൈന്‍ വെല്‍ഫെയര്‍ സെക്രട്ടറി ഷമീര്‍ പന്നൂര്‍ പരിപാടി നിയന്ത്രിച്ചു. അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം സ്വാഗതവും അഡ്മിന്‍ സെക്രട്ടറി ശംസു പൂകയില്‍ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!