ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജൂലൈയില്‍ കോവിഡ് വാക്സിനെത്തിയേക്കും. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ നിര്‍ണായക പ്രസ്താവന നടത്തിയത്. വാക്സിന്‍ ലഭ്യമായാല്‍ ആദ്യഘട്ടത്തില്‍ 25 കോടി ഇന്ത്യക്കാര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കും. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും ഏറ്റവുമാദ്യം വാക്സിന്‍ ലഭ്യമാക്കുക. കൂടാതെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും വാക്സിന്‍ മുന്‍ഗണനാക്രമമനുസരിച്ച് ഏറ്റവുമാദ്യം വിതരണം ചെയ്യേണ്ട വിഭാഗങ്ങളെ കണ്ടെത്തി പട്ടിക അയയ്ക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
25 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാരിന് 40 കോടി മുതല്‍ 50 കോടി വരെ ഡോസ് ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ആഗോളതലത്തില്‍ ഗവേഷണം നടക്കുന്ന ഓക്സ്ഫഡ് ആസ്ട്രസെനക്ക വാക്സിന്‍ ഉള്‍പ്പെടെ മൂന്ന് വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്ത് നടക്കുന്നുണ്ട്. കൂടാതെ കൊവിഷീല്‍ഡ് വാക്സിന്റെ 2,3 ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളും തുടരുകയാണ്.
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൊവിഷീല്‍ഡ് വാക്സിന്റെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും കൊവിഡ് പ്രതിരോധ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്.