bahrainvartha-official-logo
Search
Close this search box.

”ഭൂമിമലയാളം – റേഡിയോ മലയാളം 2020 “; അക്ഷരോത്സവ മത്സരളുമായി മലയാളം മിഷൻ

bhoomi malayalam

മനാമ: മലയാളം മിഷൻ കേരളപ്പിറവിയോടനുബന്ധിച്ച് ”ഭൂമിമലയാളം – റേഡിയോ മലയാളം 2020 ” എന്ന പേരിൽ അക്ഷരോത്സവ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മലയാളം മിഷൻ പഠിതാക്കൾക്കും പ്രവാസി മലയാളി കുട്ടികൾക്കും മലയാളം മിഷൻ അധ്യാപകർക്കും എല്ലാ മലയാളികൾക്കും വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം. അക്ഷരോത്സവത്തിൻ്റെ ഭാഗമായി ഈ മാസം 30 വരെ ഫേസ്ബുക്ക് തത്സമയ പ്രഭാഷണ പരമ്പര, റേഡിയോ മലയാളം പരിപാടികൾ, ഭാഷാപ്രതിജ്ഞ തുടങ്ങി ഒട്ടേറെ പരിപാടികൾ രാജ്യാന്തര തലത്തിൽ മലയാളം മിഷൻ ചാപ്റ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തും.

മത്സര വിവരങ്ങൾ.

1. എത്ര വാക്കുകൾ പറയാം.

പ്രവാസി മലയാളി കുട്ടികൾക്ക് വേണ്ടിയാണ് ഈ മത്സരം. വാക്കുകൾ ഒരേ അക്ഷരത്തിൽ തുടങ്ങുന്നവ ആയിരിക്കണം. ആവർത്തിക്കാൻ പാടില്ല.
ഓഡിയോ റെക്കോർഡ് ചെയ്ത് മലയാളം മിഷൻ ഗൂഗിൾ ഡ്രൈവിലെ ലിങ്കിൽ  കയറി ‘ഒരു മിനിറ്റിൽ മലയാളത്തിൽ എത്ര വാക്കുകൾ പറയാം’ എന്ന ഫോൾഡറിൽ 30നകം അപ്‌ലോഡ് ചെയ്യണം.

2. കഥ പറച്ചിൽ മത്സരം

മലയാളം മിഷൻ പഠിതാക്കൾക്ക് വേണ്ടി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. ഓഡിയോ റെക്കോർഡ് ചെയ്ത് മലയാളം മിഷൻ ഗൂഗിൾ ഡ്രൈവിലെ ലിങ്കിൽ കയറി ‘കഥപറച്ചിൽ മത്സരം’ എന്ന ഫോൾഡറിൽ അപ്‌ലോഡ് ചെയ്യണം.

2. കാലിഗ്രാഫി മത്സരം

മനോഹരമായ മലയാളം കൈയ്യക്ഷരത്തിനാണ് സമ്മാനം. എല്ലാ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം. പ്രായപരിധി ഇല്ല. കയ്യെഴുത്ത് ഫോട്ടോയെടുത്ത് മലയാളം മിഷൻ ഗൂഗിൾ ഡ്രൈവിലെ ലിങ്കിൽ കയറി ‘കാലിഗ്രാഫി മത്സരം’ എന്ന ഫോൾഡറിൽ 30നകം അപ്‌ലോഡ് ചെയ്യണം.

3. മലയാള അധ്യാപനത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ

മലയാാളം മിഷൻ പാഠശാല അധ്യാപകർക്ക് വേണ്ടിയാണ് ഈ മത്സരം. രസകരമായ കുറിപ്പിനാണ് സമ്മാനം. 200 വാക്കുകളിൽ കവിയരുത്. രചനകൾ mamicompetition@gmail.com എന്ന ഇ-മെയിൽ ഐ.ഡി.യിലേക്ക് 30നകം അയക്കണം.

മത്സരത്തിൽ പങ്കെടുക്കുന്നവർ പേരിനോടൊപ്പം താമസിക്കുന്ന രാജ്യത്തിൻ്റെ പേരും രേഖപ്പെടുത്തണമെന്ന് മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!