അമിത വിമാന യാത്രാ നിരക്ക്: ഫ്രൻറ്സ്  അസോസിയേഷൻ എം.പി മാർക്ക് നിവേദനം നൽകി

flight
മനാമ: ബഹ്റൈനിലേക്ക് തിരികെ വരാനാകാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ യാത്ര ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും വിസ അവസാനിക്കാറായവർക്കും ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവരുമായ പ്രവാസികളുടെ മടങ്ങി വരവ് എളുപ്പമാക്കാനാവശ്യടപ്പെട്ടും ബഹ്റൈനിലെ വിവിധ എം.പിമാർക്ക് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ നിവേദനം നൽകി.  ഗൾഫ് എയർ അടക്കമുള്ള വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്ക് നാട്ടിൽ നിന്നും തിരികെ വരാനാഗ്രഹിക്കുന്നവർക്ക് മുന്നിൽ കരിനിഴൽ വീഴ്ത്തുന്നു. ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെടുന്ന നിരവധി പ്രവാസികൾക്ക് സാധാരണ ടിക്കറ്റ് നിരക്കിൽ ബഹ്റൈനിലെത്താനുള്ള സാഹചര്യമുണ്ടാക്കുന്നതിന് എംപിമാർ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!