bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലേക്കുളള അമിത ടിക്കറ്റ് നിരക്ക് വർദ്ധന ഒഴിവാക്കാൻ നടപടി വേണം: ഐ വൈ സി സി ബഹ്റൈൻ

iycc-bahrain

മനാമ: നാട്ടിൽ പോയി കുടുങ്ങിയ ബഹ്റൈൻ പ്രവാസികൾക്ക് തിരികെ വരാനായി ഇന്ത്യ – ബഹ്റൈൻ സർക്കാരുകൾ തമ്മിൽ ഉണ്ടാക്കിയ എയർ ബബിൾ കരാർ പ്രകാരം വരുന്ന വിമാനങ്ങളിൽ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ഇടപെടണം എന്ന് ആവശ്യപെട്ട് ഐവൈസൈസി പ്രചരണം ആരംഭിച്ചു. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് കൊടുക്കേണ്ട അവസ്ഥയാണ് ഉളളത്. കൊവിഡ് ഭീതി മൂലം നാട്ടിൽ പോയവരും ലീവിനു പോയവരും വിമാനം കിട്ടാതെ കുടുങ്ങി പോയവരും അടക്കം നൂറുകണക്കിന് ആളുകൾ വിസ തീരാറായും ലീവ് തീർന്നും എങ്ങനെ എങ്കിലും മടങ്ങി വരാൻ ആഗ്രഹിച്ച് നിൽക്കുന്ന സാഹചര്യം ആണ്‌ ഉളളത്.

എയർ ബബിൾ കരാർ വന്നാൽ വലിയൊരു ആശ്വാസം ആകുമെന്നായിരുന്നു കരുതിയത്. എന്നാല് ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിയേറ്റ അവസ്ഥയിൽ ആണ് നാട്ടിൽ നിൽക്കുന്ന ബഹ്റൈൻ പ്രവാസികൾ ഉളളത്. യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ സാധാരണ നിരക്കും ബഹ്റൈനിലേക്ക് ഉയർന്ന നിരക്കും എന്നത് നീതീകരിക്കാൻ ആകില്ല. ഇത് സംബന്ധിച്ച ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അംബാസഡർക്ക് കൂട്ടമായി മേയിൽ അയക്കുക. എംപി മാർ അടക്കമുള്ള ജനപ്രതിനിധികൾക്കും കേന്ദ്ര മന്ത്രിമാർക്കും മെയിൽ അയക്കാനും ഫോണിലൂടെ ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സോഷ്യൽ മീഡിയ കാമ്പയിനും നടത്താൻ സംഘടന തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!