small icons
small icons

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കെ.പി. എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Project (6)

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൻ്റെ സഹായത്തോടെ രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ
പന്ത്രണ്ടാമത് രക്‌തദാന ക്യാമ്പ് നടത്തി.

നൂറോളം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം ആശംസിച്ചു ചടങ്ങ് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി സ്മിത ജെൻസൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും കെപിഫ് ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും മുൻപോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും അറിയിച്ചു. സൽമാനിയ ആശുപത്രിയെ പ്രതിനിധീകരിച്ചുകൊണ്ട് ഹൗറ, സാമൂഹ്യ പ്രവർത്തകൻ സയ്യദ് ഹനീഫ, ഷറഫ് അലി കുഞ്ഞി സിവിൽ ഡിഫൻസ്, കെപിഎഫ് ട്രഷറർ സുജിത്ത് സോമൻ, ജോയിന്റ് സെക്രട്ടറി രമ സന്തോഷ്, അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഇൻറ്റേണൽ ഓഡിറ്റർ ഹരീഷ് പികെ നിയന്ത്രിച്ച ചടങ്ങിന് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് മെമ്പർമാരും വനിതാ വിങ്ങും ക്യാമ്പിന് നേതൃത്വം നൽകി. മൂന്നു മാസംതോറും കെ പി ഫ് നടത്തി വരുന്ന രക്‌തദാന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി വരുന്നു. അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർ കെപിഫ് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ(+973 39261761) സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!