കേരളത്തിൽ ഇന്ന് 3593 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5983 പേർക്ക് രോ​ഗമുക്തി, 22 മരണം

IMG-20201109-WA0071

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3593 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂർ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂർ 152, കാസർഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 51,30,922 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അട്ടകുളങ്ങര സ്വദേശി മുസ്തഫ (75), അരുവിക്കര സ്വദേശി നാരായൺ നാടാർ (78), പേരുംകുളം സ്വദേശി ആമീൻ (66), പ്ലാമൂട്ടുകോട് സ്വദേശിനി ചിന്ന പിള്ള (85), നെയ്യാറ്റിൻകര സ്വദേശിനി തങ്കം (58), ആറ്റിങ്ങൽ സ്വദേശിനി വസന്ത (62), ഉള്ളൂർ സ്വദേശി കെ.എം. തോമസ് (71), നെയ്യാറ്റിൻകര സ്വദേശി നാഗരാജൻ (69), കൊല്ലം പെരിനാട് സ്വദേശി മുഹമ്മദ് നസീബ് (13), കൊട്ടാരക്കര സ്വദേശി ശ്രീധര ശർമ്മ (79), ചവറ സ്വദേശി ശിവശങ്കര പിള്ള (77), ആലപ്പുഴ മുതുകുളം സ്വദേശിനി സരസ്വതി (51), ചേർത്തല സ്വദേശി ബാലകൃഷ്ണൻ (72), ഏഴരയിൽപുഴയിൽ സ്വദേശി മോഹനൻ (57), പള്ളിപ്പട്ടുമുറി സ്വദേശിനി ഷീബ (36), എറണാകുളം കുന്നപ്പിള്ളിശേരി സ്വദേശി പി.എ. പൗലോസ് (85), മുണ്ടമ്പേലി സ്വദേശി ഡേവിഡ് (72), ഏരൂർ സ്വദേശിനി ദേവായനി വാസുദേവൻ (80), മലപ്പുറം അരീക്കോട് സ്വദേശി അബ്ദുറഹ്മാൻ (87), വയനാട് വടുവഞ്ചാൽ സ്വദേശി ഗോപാലൻ (68), ബത്തേരി സ്വദേശിനി പാർവതി (85), കണ്ണൂർ ചെറുകുന്ന് സ്വദേശി എ. വിശാൽ (37) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1714 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3070 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 409 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 504, കോഴിക്കോട് 441, എറണാകുളം 298, തൃശൂർ 417, ആലപ്പുഴ 345, തിരുവനന്തപുരം 224, കൊല്ലം 230, പാലക്കാട് 133, കോട്ടയം 203, കണ്ണൂർ 99, കാസർഗോഡ് 66, വയനാട് 48, പത്തനംതിട്ട 35, ഇടുക്കി 27 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 11, കോഴിക്കോട് 5, തൃശൂർ, കണ്ണൂർ 4 വീതം, കൊല്ലം 3, പാലക്കാട്, മലപ്പുറം, വയനാട് 2 വീതം, പത്തനംതിട്ട, കാസർഗോഡ് 1, എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 452, കൊല്ലം 454, പത്തനംതിട്ട 147, ആലപ്പുഴ 792, കോട്ടയം 423, ഇടുക്കി 49, എറണാകുളം 827, തൃശൂർ 904, പാലക്കാട് 429, മലപ്പുറം 560, കോഴിക്കോട് 618, വയനാട് 104, കണ്ണൂർ 133, കാസർഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 79,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,08,460 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,096 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,96,208 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,888 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1981 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചെറുതന (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 10), തിരുവനന്തപുരം ജില്ലയിലെ മംഗലപുരം (സബ് വാർഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 612 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!