ബഹ്‌റൈനില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട കേസില്‍ പ്രതികളുടെ അവസാന അപ്പീലും തള്ളി

court

മനാമ: ബഹ്‌റൈനില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട കേസില്‍ പ്രതികളുടെ അവസാന അപ്പീലും ഹൈക്രിമിനല്‍ കോടതി തള്ളി. ഇതോടെ കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞ എല്ലാവരും നേരത്തെ വിധിച്ച ശിക്ഷ അനുഭവിക്കേണ്ടി വരും. കേസിലെ പ്രതികളായ മൂന്ന് കൗമാരക്കാര്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇവര്‍ മൂന്നു പേരും 18 വയസ് മാത്രം പ്രായമുള്ളവരാണ്.

കേസില്‍ ആകെ 9 പേരാണ് പ്രതികള്‍. ഇറാന്റെ പിന്തുണയോടു കൂടി ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായിട്ടാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്. പ്രതികളുടെ ഒളിത്താവളത്തിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. എല്ലാ പ്രതികളും 100,000 ദിനാര്‍ പിഴയായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!