bahrainvartha-official-logo
Search
Close this search box.

നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരം കണ്ടെത്തി; പിന്നില്‍ ലഹരി മാഫിയയെന്ന് ബഹ്‌റൈന്‍ പൊലീസ്

tubaco

മനാമ: ബഹ്‌റൈനില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരം കണ്ടെത്തി. ക്യാപ്റ്റല്‍ ഗവണറേറ്റ് പൊലീസ് നടത്തിയ റെയ്ഡിലാണ് ലക്ഷ കണക്കിന് ദിനാര്‍ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരിക്കുന്നത്. വന്‍ ലഹരി മാഫിയ ഇതിന് പിന്നിലുണ്ടെന്ന് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാഫിയ അംഗങ്ങളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗള്‍ഫ് രാജ്യത്ത് താമസിക്കുന്ന ഒരാളാണ് മാഫിയയെ നിയന്ത്രിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

അതേസമം പ്രതികളുടെ വ്യക്തി വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. നിയമനപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!