bahrainvartha-official-logo
Search
Close this search box.

അനധികൃത ‘മസാജ് സര്‍വീസ്’; ഖലാലിയിലെ ബാര്‍ബര്‍ ഷോപ്പിനെതിരെ നടപടി

Director-General of Muharraq Governorate Police

മനാമ: അനധികൃത ‘മസാജ് സര്‍വീസ്’ നല്‍കിയ ഖ്ലാലിയിലെ ബാര്‍ബര്‍ ഷോപ്പിനെതിരെ നിയമ നടപടി. മുഹറഖ് ഗവര്‍ണറേറ്റ് ഡയറക്ടര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചിരിക്കു്ന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനധികൃതമായി ‘മസാജ് സര്‍വീസ്’ നല്‍കിയതോടെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ‘മസാജ് സര്‍വീസുകള്‍ക്ക്’ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കേസില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കോവിഡ് നിര്‍ദേശങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!