bahrainvartha-official-logo
Search
Close this search box.

നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപക നേതാവ് പി ടി തോമസിന് ബഹ്റൈൻ പ്രതിഭ യാത്രയയപ്പ് നൽകി

PT Thomas

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ്ഥാപക നേതാവും, പ്രതിഭ മുൻ പ്രസിഡന്റും , ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറിയും ആയ പി ടി തോമസിന് ബഹ്‌റൈൻ പ്രതിഭ സമുചിത യാത്രയയപ്പ് നൽകി . ഓൺ ലൈൻ പ്ലാറ്റ് ഫോമിൽ നൽകിയ യാത്രയയപ്പിൽ ബഹ്‌റൈനിലെ  സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ചു  സംസാരിക്കുകയും ചെയ്തു . ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് പ്രതിഭയുടെ മൊമെന്റോ സമർപ്പിച്ചു . ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ , കെ ടി സലിം , റഫീഖ് അബ്ദുല്ല , ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ തുടങ്ങി ഒട്ടേറെ പ്രമുഖൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പ്രതിഭയിൽ കോവിഡു  മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് കെ എം സതീഷ് അധ്യക്ഷത  വഹിച്ചു . ജനറൽ സെക്രട്ടറി ലിവിൻ  കുമാർ സ്വാഗതം പറഞ്ഞു . പി ശ്രീജിത്ത് യോഗം ഉദ്‌ഘാടനം ചെയ്തു . നാലു പതിറ്റാണ്ടു മുൻപ്  ബഹറിനിൽ എത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ പി ടി തോമസ് ബി ഡി എഫിന് കീഴിലെ റോയൽ ബഹ്‌റൈൻ എൻഫോഴ്‌സ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടിൽ ഇംഗ്ലീഷ് അധ്യാപകൻ ആയി സേവനം അനുഷ്ഠിക്കുക ആയിരുന്നു .

ബഹ്‌റൈനിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകൻ ആയ പി ടി തോമസ് വിവിധ രംഗങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട് . ടോസ്റ്റ്  മാസ്റ്റേഴ്സ് ക്ലബ് അംഗം ആയ അദ്ദേഹം നല്ല ഒരു പ്രാസംഗികനും , എഴുത്തുകാരനായും , നാടക നടനും , ഗാനരചയിതാവും , സംഗീത സംവിധായകനും , അറിയപ്പെടുന്ന ഒരു പുല്ലാംകുഴൽ വിദഗ്‌നനും ആണ് . കഥാപ്രസംഗ രംഗത്തും കഴിവ് തെളിയിച്ച അദ്ദേഹം രണ്ടു പ്രാവശ്യം ബഹ്‌റൈൻ കേരളീയ സമാജം കലാ  പ്രതിഭയായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ മോളി തോമസും അദ്ദേഹത്തോടൊപ്പം ബഹ്‌റൈൻ പ്രവാസി ആണ് . ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയിലെ തുടക്കം മുതൽ ഉള്ള നിറ  സാന്നിധ്യം ആയ മോളി തോമസ് അദ്ദേഹത്തോടൊപ്പം പൊതു പ്രവർത്തന രംഗത്തും സജീവം ആയിരുന്നു . പരന്ന വായന ശീലമാക്കിയ ശ്രീ പി ടി തോമസിന് അമൂല്യമായ പുസ്തകങ്ങളുടെ ഒരു വൻ  ശേഖരം തന്നെ ഉണ്ട് . നിരവധി പ്രതിഭ നേതാക്കൾ അദ്ദേഹത്തിന് ആശംസ അർപ്പിച്ചു സംസാരിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!