bahrainvartha-official-logo
Search
Close this search box.

ഐ സി ആർ എഫ് ‘സ്പെക്ട്ര-2020’ ആർട് കാർണിവൽ നാളെ(ഡിസംബർ 11)

received_816720008890869

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി ബ​ഹ്‌​റൈ​ൻ രക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ്പെ​ക്ട്ര 2020’ ആ​ർ​ട്ട് കാ​ർ​ണി​വ​ൽ ഡി​സം​ബ​ർ 11ന്​ ​ന​ട​ക്കും. കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ആ​ർ​ട്ട് കാ​ർ​ണി​വ​ലാണ് സ്പെക്ട്ര. ഐ സി ആർ എഫ് വർഷം തോറും സംഘടിപ്പിച്ചു വരുന്ന ബ​ഹ്‌​റൈ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ക​ലാ​മ​ത്സ​ര​മാ​ണിത്.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ്​ ‘ഫേ​ബ​ർ കാ​സി​ൽ സ്പെ​ക്ട്ര 2020’ കാ​ർ​ണി​വ​ൽ ന​ട​ത്തു​ന്ന​തെ​ന്ന്​ ​ ഐ.​സി.​ആ​ർ.​എ​ഫ്​ ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ്​ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ ഫി​ലി​പ്പ്​ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 8.30 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യാ​ണ്​ മ​ത്സ​രം. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളെ അ​ഞ്ച് മു​ത​ൽ എ​ട്ട് വ​യ​സ്സ് വ​രെ, എ​ട്ട് മു​ത​ൽ പ​തി​നൊ​ന്ന് വ​രെ, പ​തി​നൊ​ന്ന് മു​ത​ൽ പ​തി​നാ​ല് വ​രെ, പ​തി​നാ​ല് മു​ത​ൽ പ​തി​നെ​ട്ട് വ​രെ എ​ന്നി​ങ്ങ​നെ നാ​ല് പ്രാ​യ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു. സ്​​കൂ​ളു​ക​ൾ മു​ഖേ​ന​യാ​ണ്​ കു​ട്ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്. കൂ​ടാ​തെ 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഡ്രോ​യി​ങ്​ പേ​പ്പ​റും മെ​റ്റീ​രി​യ​ലു​ക​ളും ന​ൽ​കും. ഓരോ വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച മൂ​ന്ന് വി​ജ​യി​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. സ്​​കൂ​ളു​ക​ളി​ലേ​ക്ക് റോ​ളി​ങ്​ ട്രോ​ഫി​യും സ​മ്മാ​നി​ക്കും. ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ത്തി​ൽ 15 സ്​​കൂ​ളു​ക​ളാ​ണ്​ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ്​​കൂ​ൾ, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ, ഏ​ഷ്യ​ൻ സ്​​കൂ​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്​​കൂ​ൾ, ന്യൂ ​മി​ല്ലേ​നി​യം സ്​​കൂ​ൾ, അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ, ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ൾ, ഇ​ബ്​​ൻ അ​ൽ ഹൈ​ത്തം ഇ​സ്​​ലാ​മി​ക് സ്​​കൂ​ൾ, ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, അ​ൽ മ​ഹ്ദ് ഡേ ​ബോ​ർ​ഡി​ങ്​ സ്കൂ​ൾ, ക്വാ​ളി​റ്റി എ​ജു​ക്കേ​ഷ​ൻ സ്കൂ​ൾ, ഹ​വാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ, എ.​എം.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ,ന്യൂ ​സി​ഞ്ച കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ എ​ന്നി​വ​യാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന സ്​​കൂ​ളു​ക​ൾ.

കു​ട്ടി​ക​ളു​ടെ വി​ജ​യി​ച്ച എ​ൻ‌​ട്രി​ക​ളും മ​റ്റ് മി​ക​ച്ച സൃ​ഷ്​​ടി​ക​ളും 2021ൽ ​രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന വാ​ൾ ക​ല​ണ്ട​റു​ക​ളി​ലും ഡെ​സ്​​ക് ടോ​പ് ക​ല​ണ്ട​റു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. ഫേ​ബ​ർ കാ​സി​ൽ ബ​ഹ്‌​റൈ​ൻ, അ​ൽ ന​മ​ൽ ഗ്രൂ​പ്, ലു​ലു ഗ്രൂ​പ്, അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ, മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ക​മ്പ​നി, ബി.​കെ.​ജി ഹോ​ൾ​ഡി​ങ്, വി​ൻ​സ് ടെ​ക്നോ​ള​ജി, സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, അ​ൽ ഹി​ലാ​ൽ ആ​ശു​പ​ത്രി, എ​ൽ.​ഐ.​സി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ, മു​ഹ​മ്മ​ദ് ജ​ലാ​ൽ ആ​ൻ​ഡ് സ​ൺ​സ്, സി.​എ ചാ​പ്റ്റ​ർ ബ​ഹ്‌​റൈ​ൻ, ബ​ഹ്‌​റൈ​ൻ ഫി​നാ​ൻ​സി​ങ്​ ക​മ്പ​നി, പി ​ഹ​രി​ദാ​സ് ആ​ൻ​ഡ് സ​ൺ​സ്, അ​മാ​ദ് ഗ്രൂ​പ്, പാ​ല​സ് ഇ​ല​ക്ട്രോ​ണി​ക്​​സ്, ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്​​റ്റാ​റ​ൻ​റ്, ഷി​ഫ അ​ൽ ജ​സീ​റ ആ​ശു​പ​ത്രി, ജെ.​എ സ​യാ​നി ആ​ൻ​ഡ് സ​ൺ​സ്​ എ​ന്നി​വ​രാ​ണ്​ സ്പോ​ൺ​സ​ർ​മാ​ർ.

മ​ത്സ​ര​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം കു​ടും​ബ​ക്ഷേ​മ ഫ​ണ്ടി​ലേ​ക്കാ​ണ്​ പോ​വു​ക. ബ​ഹ്​​റൈ​നി​ൽ മ​ര​ണ​മ​ട​ഞ്ഞ, പ്ര​തി​മാ​സം 100 ദി​നാ​റി​ൽ താ​ഴെ വേ​ത​നം ല​ഭി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​ണ്​ ഇ​ത് ഉ​പ​യോ​ഗി​ക്കു​ക. ഭഗവാൻ അസർപോത, ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, പ​ങ്ക​ജ്​ ന​ല്ലൂ​ർ, റോ​സ​ലി​ൻ റോ​യ്​ തു​ട​ങ്ങി​യ​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!