തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരിൽ നിന്നും വാക്സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്രത്തിൽ നിന്ന് എത്ര വാക്‌സിന്‍ എത്രത്തോളം ലഭ്യമാകും എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്. പക്ഷേ, ഇവിടെ നല്‍കുന്ന വാക്‌സിനെല്ലാം സൗജന്യമായി തന്നെയായിരിക്കും. വാക്‌സിനായി ആരില്‍ നിന്നും സര്‍ക്കാര്‍ പണം ഈടാക്കില്ല. അതില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ടെസ്റ്റ് പോസറ്റിവിറ്റി നിരക്കും കഴിഞ്ഞ ദിവസങ്ങളിൽ പത്തിൽ താഴേക്കു വന്നത് ആശ്വാസകരമാണ്. മരണനിരക്കിൽ അൽപം വർധന ഉണ്ടായി. ഏകദേശം മുപ്പതോളം മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ സ്ഥതിഗതികൾ മോശമായേക്കാം. സാധാരണഗതിയിൽ കോവിഡ് ബാധിതരായതിനു ശേഷവും ചില ശാരീരിക അസ്വസ്ഥതകൾ കാണിക്കാൻ ഇടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.