bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ ദേശീയ ദിനാഘോഷത്തെ വരവേൽക്കാനൊരുങ്ങി ക്യാപിറ്റൽ ഗവർണറേറ്റ്; ഏറ്റ​വും മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ക്ക് സ​മ്മാ​നം

received_2470114436616028

മനാമ: ബ​ഹ്റൈ​ന്‍ ദേ​ശീ​യ ദിനാഘോഷത്തെ വരവേൽക്കാനൊരുങ്ങി ക്യാപ്പിറ്റൽ ഗവർണറേറ്റ്. ദേശീയ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ ശൈ​ഖ് ഹി​ഷാം ബി​ന്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ പറഞ്ഞു. ബഹ്‌റൈൻ്റെ സാംസ്കാരിക പൈതൃക പാരമ്പര്യങ്ങളിലൂന്നി വിവിധ ക​ലാ- കാ​യി​ക പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്ര​ദ്ധേ​മാ​യ ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ള്‍ കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് സം​ഘ​ടി​പ്പി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​നേ​ടു​ക​യും ചെ​യ്​​തി​രു​ന്നു.

ദേ​ശ​സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​നും ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടു​ള്ള കൂ​റ് വി​ളം​ബ​രം ചെ​യ്യാ​നു​മു​ത​കു​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ക. കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചുകൊണ്ട് തന്നെ വി​വി​ധ സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഡി​സം​ബ​ര്‍ 14ന് ​സീ​ഫ് മാ​ളി​ല്‍ ത​ടി​യി​ല്‍ തീ​ര്‍ത്ത ശി​ല്‍പ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം, 18ന് ​ദ​ക്ഷി​ണ മേഖ​ല ഗ​വ​ര്‍ണ​റേ​റ്റു​മാ​യി ചേ​ര്‍ന്ന് സൈ​ക്കി​ള്‍ പ​രേ​ഡ്, 27ന് ‘​മ​നാ​മ​യു​ടെ ച​രി​ത്ര ചി​ത്ര​ങ്ങ​ള്‍’ പു​സ്​​ത​ക​ത്തി​ൻ്റെ ര​ണ്ടാം പ​തിപ്പിൻ്റെ പ്രകാശനം എന്നിവയാണ് പ്രധാന പരിപാടികൾ. ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ക്ക് സ​മ്മാ​നവും ന​ല്‍കു​ന്നുണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ലും ഈ ​മ​ത്സ​രം ന​ട​ന്നി​രു​ന്നു. ഒപ്പം തന്നെ ര​ണ്ട് പു​തി​യ ദേ​ശീ​യ ഉ​ദ്ഗ്ര​ഥ​ന ഗാ​ന​ങ്ങ​ളും പു​റ​ത്തി​റ​ക്കുന്നുണ്ട്.

ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെയാണ് ഓ​ണ്‍ലൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കുക. മൂ​ന്ന് ഓ​ണ്‍ലൈ​ന്‍ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കുന്നത്. ‘ദേ​ശീ​യ ദി​നം ന​മ്മെ ഒ​ന്നി​പ്പി​ക്കു​ന്നു’ പ്ര​മേ​യ​ത്തി​ലു​ള്ള ചി​ത്ര​ര​ച​ന മ​ത്സ​ര​വും ഇ​തിൻ്റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!