bahrainvartha-official-logo
Search
Close this search box.

വേള്‍ഡ് മലയാളി കൗണ്‍സില്‍ സഥാനാരോഹണവും ഷൈലജാദേവിക്ക് യാത്രയയപ്പും നടത്തി

IMG-20201218-WA0015

മനാമ: വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ 2020_2022 കാലഘട്ടത്തിലേക്കായി തെരഞ്ഞെടുത്ത പുതിയ കമ്മറ്റിയുടെ ഭാരവാഹികള്‍ സ്ഥാനമേറ്റു.

പ്രസിഡണ്ട് എഫ്.എം ഫൈസലിന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജൃോതിഷ് പണിക്കര്‍ സ്വാഗതവും ജസ്റ്റിന്‍ ഡേവിസ് നന്ദിയും പറഞ്ഞു. സാമൂഹൃ പ്രവര്‍ത്തകരായ അനില്‍ യു.കെ, ബിജു ജോര്‍ജ്ജ് എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.

പുതിയ ഭാരവാഹികളായി
ടോണി നെല്ലിക്കന്‍ ( ചെയര്‍മാന്‍), എഫ്.എം.ഫൈസല്‍ (പ്രസിഡണ്ട്)
ജൃോതിഷ് പണിക്കര്‍ (സെക്രട്ടറി ),
മോനി ഒടിക്കണ്ടത്തില്‍ (ട്രഷറര്‍)
പ്രദീപ് പുറവങ്കര, മണിക്കുട്ടന്‍ എന്നിവരെ വിജയലക്ഷ്മി രവി (വൈസ് ചെയര്‍) ജഗത് കൃഷ്ണകുമാര്‍, ജസ്റ്റിന്‍ ഡേവിസ്, ലീബ രാജേഷ് ( വൈസ് പ്രസി )
ഷൈജു കമ്പ്രത്ത് (അസി; സെക്രട്ടറി), തോമസ് ഫിലിപ്പ്, സതീഷ് പൂമനക്കല്‍ എന്നിവര്‍ എക്സികൃുട്ടീവ് കമ്മറ്റി അംഗങ്ങളായും,സ്ഥാനമേറ്റു.

കോവിഡ് നിബന്ധനകള്‍ പാലിച്ചു നടത്തപ്പെട്ട പരിപാടിയില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുന്‍ വനിതാ വിഭാഗം സ്ക്രട്ടറിയായ ശ്രീമതി ശൈലജാദേവി യ്ക്ക് മോനി ഒടിക്കണ്ടത്തില്‍ മൊമെന്‍റോ നല്‍കി .
ബഹ്റൈനിലെ ജീവകാരുണൃ പ്രവര്‍ത്തന രംഗത്തെ നിറസാന്നൃമായ സെയ്ദ് ഹനീഫിനെ അനില്‍ യു.കെ പൊന്നാട അണിയിച്ചു ആദരിച്ചു.

ജസ്ലി കലാമിന്‍റെ ഗാനവിരുന്ന് സദസ്സിന് മുഴുവന്‍ ഹൃദൃമായി. പ്രശസ്ത സാഹിതൃകാരന്‍ യു.എ.ഖാദറിന്‍റെ നിരൃാണത്തില്‍ യോഗം കടുത്ത അനുശോചനവും ദുഖവും രേഖപ്പെടുത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!